KSEB Bill Online Payment (വൈദ്യുതി ബില്‍ ഓണ്‍ലൈനായി അടക്കാനുള്ള സംവിധാനം)




വൈദ്യുതി ബില്‍ ഓണ്‍ലൈനായി അടക്കാനുള്ള സംവിധാനം സംസ്ഥാന വൈദ്യുത ബോര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇതിനുള്ള സജ്ജീകരണങ്ങള്‍ കെ.എസ്.ഇ.ബിയുടെ വെബ്സൈറ്റില്‍ (kseb.in) തയാറായി. എസ്.ബി.ഐ, എസ്.ബി.ടി, ഫെഡറല്‍ ബാങ്ക്, കാനറാ ബാങ്ക് തുടങ്ങി 36 ബാങ്കുകളില്‍ നെറ്റ് ബാങ്കിങ് സൗകര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ആയി ഇനി മുതല്‍ വൈദ്യുതി ബില്‍ അടക്കാം.
വെബ്സൈറ്റിലെ 'പേ ബില്‍സ് ഓണ്‍ലൈന്‍' എന്ന ഒപ്ഷന്‍ ക്ളിക്ക് ചെയ്തു കൊണ്ടാണ് പേമെന്‍റ് ആരംഭിക്കേണ്ടത്.
ഓണ്‍ലൈനായി ബില്ല് അടക്കുന്നതിനു മുമ്പ് ഒടുവില്‍ അടച്ച ബില്‍ കൈയ്യില്‍ വെക്കുക. ഇതില്‍ കണ്‍സ്യൂമര്‍ നമ്പറും ബില്‍ നമ്പറും ലഭിക്കും. 'പേ ബില്‍സ് ഓണ്‍ലൈന്‍' എന്ന ടാബില്‍ ക്ളിക്ക് ചെയ്താല്‍ എത്തുന്ന വിന്‍ഡോയിലെ നിര്‍ദിഷ്ട കോളത്തില്‍ ഈ രണ്ട് നമ്പറുകളും ഇ-മെയില്‍ അഡ്രസും മൊബൈല്‍ നമ്പറും നല്‍കുക.

തുടര്‍ന്ന് പണം അടക്കാന്‍ ആഗ്രഹിക്കുന്ന വിധം തെരഞ്ഞെടുക്കുക. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയില്‍ ഏത് ഒപ്ഷനും തെരഞ്ഞെടുക്കാവുന്നതാണ്.
നെറ്റ്ബാങ്കിങ് വഴി പണം അടക്കുന്നവരില്‍ നിന്നും ഇടപാടിനുള്ള സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതായിരിക്കും. പണം അടച്ചു കഴിഞ്ഞാല്‍ ബില്ലിന്‍െറ വിശദാംശങ്ങള്‍ സ്ക്രീനില്‍ തെളിയും. വിശദാംശങ്ങള്‍ ആദ്യം നല്‍കിയ ഇ-മെയിലല്‍ വിലാസത്തിലും മൊബൈല്‍ വഴിയും ലഭ്യമാകും. ആവശ്യമെങ്കില്‍ ഉപഭോക്താവിന് വിശദാംശങ്ങള്‍ പ്രിന്‍റ് എടുക്കാവുന്നതുമാണ്.
പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഈടാക്കിയാല്‍ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ ലഭ്യമാകും. 48 മണിക്കൂറിനു ശേഷവും വിവരങ്ങള്‍ ലഭ്യമായില്ലെങ്കില്‍ സെക്ഷന്‍ കോഡ്, കണ്‍സ്യൂമര്‍ നമ്പര്‍, ബില്ല് അടച്ച് തിയതി, ബില്‍ നമ്പര്‍ എന്നിവ സഹിതം കെ.എസ്.ഇ.ബിയില്‍ റിപ്പോര്‍ട്ട് ചെയ്യുക. ഇ-മെയില്‍ വിലാസം: itpaymentsupport@ksebnet.com

0 comments: