ഒരു വിളിപാട് അകലെ , ഒന്ന് പെയ്യാൻ വിതുമ്പി നിൽക്കുന്ന എന്റെ മഴ.

ഒരു വിളിപാട്  അകലെ , ഒന്ന്  പെയ്യാൻ വിതുമ്പി  നിൽക്കുന്ന എന്റെ മഴ. ഇന്നലെ ഒന്ന്  വന്നു പോയി. ശക്തി ആയി പെയ്യാൻ ആഗ്രഹിച്ച എന്റെ മഴ , എന്തോ മനസിനെയും, മണ്ണിനെയും ഒന്ന് തണുപ്പിച്ച്  പോയി. വരുമായിരിക്കും ഇനി ഒരു പേമാരിയായി ...............



ശക്തമായ ചൂട് കാരണം വരണ്ട്  വിണ്ടു കീറിയ ഭൂമിയിൽ, ദൈവത്തിന്റെ അനുഗ്രഹമായ മഴ ചെറുതായി ഒന്ന് പെയ്തപ്പോൾ , ജീവന്റെ തുടിപ്പായി തല ഉയർത്തി വരുന്ന എന്റെ തോട്ടത്തിലെ ഒരു ചെറിയ ചെടി.




കൊടും ചൂടിലും ഒരു തുള്ളി വെള്ളം കിട്ടിയ്യപോൾ , പ്രതീക്ഷയോടെ പൊട്ടിമുളച്ച ഈ ചെടിയുടെ , ആവേശത്തിലും  സന്തോഷത്തിലും  പ്രതീക്ഷയിലും സമർപണതിലും  ഞാൻ പങ്ക്  ചേരുന്നു.....

സർവ ലോക  രക്ഷിധാവേ ഈ ചെടിയിലുണ്ടായ ആവേശവും , സന്തോഷവും , പ്രതീക്ഷയും, സമർപണവും നീ നിന്റെ അനുഗ്രഹമായ മഴയിലൂടെ  ഞങ്ങളിലും വർഷിക്കണെ .....

0 comments: