ടോയ്‌ലറ്റ് കഴുകാനും ആപ്ലിക്കേഷന്
മൊബൈല് സാങ്കേതിക ലോകത്ത് എന്തിനും ഏതിനും ആപ്ലിക്കേഷനുകളാണ്. വാങ്ങല്, വില്ക്കല്, വീട്ടിലെ ജോലികള്, പഠനം,
വിനോദം
അങ്ങനെ
എന്തിനും
ആപ്ലിക്കേഷന് ലഭ്യമാണ്. അതേ, ഏറ്റവും അവസാനമായി ടോയ്ലറ്റ്
കഴുകി
വൃത്തിയാക്കാനുള്ള
മൊബൈല് ആപ്ലിക്കേഷന് വരെ വന്നിരുന്നു.ദിവസവും ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ മടിയുള്ളവര്‍ക്ക് ഇതിന്റെ സേവനം ഉപയോഗപ്പെടുത്താനാകും. ഹോട്ടലുകളിലെയും പൊതുസ്ഥലങ്ങളിലെയും ടോയ്‌ലറ്റുകളും ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വൃത്തിയാക്കാം.
സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റെസ്റ്റ്റൂം അസോസിയേഷന്റെ (ആര്‍.എ.എസ്) toilet.org.sg എന്ന വെബ്സൈറ്റിലൂടെ രാജ്യത്തെ പൊതു ടോയ്‌ലറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. ആര്‍ എ എസ് നടത്തുന്ന ‘ഹാപ്പി ടോയ്‌ലറ്റ് പ്രോഗ്രാം’ എന്ന പദ്ധതി നടപ്പാക്കാനാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷന്‍ സ്മാര്‍ട്ട് ഫോണിലും ടാബ്ലറ്റിലും പ്രവര്ത്തിപ്പിക്കാനാകും.

0 comments: