Camera of ( Samsung Galaxy s 4 \\ HTC \\ NOKIA LUMIA 920 \\ SONY EXPERIA Z )
എക്കാലത്തെയും മികച്ച ഫോണ്‍ എന്ന പരിവേഷം നല്‍കി സാംസങ് പുറത്തിറക്കിയ ഫോണ്‍ എസ് 3 യില്‍ നിന്ന് കുറേ വ്യത്യാസങ്ങളോടെയാണ് അവതരിപ്പിച്ചത്. പിക്സലുകള്‍ കൂട്ടിയതുകൊണ്ട് മാത്രം ചിത്രങ്ങള്‍ക്ക് മിഴിവുണ്ടാവില്ലെന്നതിന്‍റെ ഏറ്റവും ക്ലാസിക്ക് ഉദാഹരണമാണ് എസ് 4 ല്‍ നിന്ന് പുറത്തുവരുന്നു ചിത്രങ്ങള്‍ക്ക് പറയാനുള്ളത്.
8 ല്‍ നിന്ന് 13 മെഗാപിക്സലിലേക്ക് വന്നപ്പോള്‍ ചിത്രങ്ങള്‍ക്ക് വലുപ്പം കൂടി എന്നത് സത്യം തന്നെ. എന്നാല്‍ ഇത്തരം ചിത്രങ്ങളുടെ ഷാര്‍പ്പ്നസും ഡീറ്റൈയില്‍സും എസ്4നെക്കാള്‍ കാര്യമായ മെച്ചമൊന്നുമില്ലെന്നാണ് ടെക് ലോകത്തെ വിദഗ്ദര്‍ വ്യക്തമാക്കുന്നത്. ഇതേ പ്രശ്നം എസ്4 ന്റെ മുന്‍ ക്യാമറയിലും ഉണ്ട്. മെഗാപിക്സലുകള്‍ വലിയ തോതില്‍ കൂട്ടാതെതന്നെ എങ്ങനെ ചിത്രങ്ങള്‍ക്ക് മിഴിവ് കൂട്ടാം എന്നതിന് എച്ടിസിയെകണ്ടുപഠിക്കാമെന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട്.

HTC One
എച്ടിസി വണിണ്‍ അതിന്‍റെ ക്യാമറയില്‍ കാര്യമായ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ലൈറ്റ് സെന്‍സറും ഇമേജ് ചിപ്പും വേഗതയേറിയ ചിത്രങ്ങഴളെടുക്കാന്‍ എച്ടിസി വണിനെ പ്രാപ്തമാക്കുന്നുണ്ട്. ഇതില്‍ അള്‍ട്രാ സെന്‍സറുകളാണുള്ളത്. ഇതിന് സാങ്കേതികമായി വെറും 4 മെഗാപിക്സല്‍ റസല്യൂഷന്‍ മാത്രമേ തരാന്‍ കഴിയുകയുള്ളൂ.
എന്നാല്‍ എച്ടിസി പറയുന്നത് ഇതിന്‍റെ സെന്‍സര്‍ വലുപ്പം കൂടിയതാണെന്നും അതുകൊണ്ട്തന്നെ അതില്‍ പതിയുന്ന ചിത്രങ്ങളുടെ പിക്സലുകള്‍ കൂടുതല്‍ ഡീറ്റേല്‍സ് തരുമെന്നുമാണ്. ഇത് ഇതേനിരയില്‍ വിപണിയിലുള്ള മറ്റ് ഫോണ്‍ ക്യാമറകളില്‍ നിന്നും 300 ശതമാനം അധികം വെളിച്ചത്തെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.
അതുകൊണ്ട് തന്നെ അകത്തുനിന്നെടുത്ത ചിത്രങ്ങളുടെയും പുറത്തുനിന്നെടുത്ത ചിത്രങ്ങളുടെയും കളറുകള്‍ക്ക് കൃത്യതയുണ്ട്. വെളിച്ചം കുറഞ്ഞ ഇടങ്ങളില്‍ നിന്ന് ക്യാമറയ്ക്ക് അതിവേഗം ചിത്രങ്ങള്‍ പകര്‍ത്താനുള്ള കഴിവും എച്ടിസി വണിനുണ്ട്. ക്യാമറയിലുള്ള ഇമേജ് സ്റ്റെബിലൈസേഷന്‍ മികച്ച ഐഎസ്ഒയും ഇതിന് സഹായിക്കുന്നുണ്ട്.
നോക്കിയ ലൂമിയ 920
8.7 മെഗാപിക്സല്‍ ഉള്ള നോക്കിയ ലൂമിയ 920 യും മികച്ച ചിത്രങ്ങളാണ് തരുന്നത്. കുറഞ്ഞ വെളിച്ചത്തില്‍ മികച്ച ചിത്രങ്ങളെടുക്കാനുള്ള കഴിവാണ് വിഡോസ് ഫോണായ നോക്കിയയുടെ ലൂമിയ 920 ക്ക് ഉള്ളത്. ഇതിന്‍റെ ലെന്‍സ് പവ്വര്‍ തന്നെയാണ് മികച്ച ചിത്രങ്ങളെടുക്കാന്‍ ലൂമിയയ്ക്ക് കഴിയുന്നത്. ലെന്‍സ് പവ്വര്‍ 1.9 ആയതുകൊണ്ട് തന്നെ മറ്റ് ക്യമറകളില്‍ നിന്നും വ്യത്യസ്തമായി വെളിച്ചം കുറഞ്ഞ സ്ഥലങ്ങളില്‍ നിന്നും ലൂമിയയുടെ ക്യാമറാ ലെന്‍സിലൂടെ കൂടുതല്‍ വെളിച്ചത്തെ കടത്തിവിടാനാകും.
സോണി എക്സ്പീരിയ Z
സാംസങിന്‍റെ ഗാലക്സി എസ് 4 പോലത്തനെ 13 മെഗാപിക്സലുള്ള മറ്റൊരു ഫോണ്‍ ക്യാമറയാണ് സോണി എക്സപീരിയ Z ന്‍റെത്. എന്നാല്‍ പ്രോസസ്സറിന്‍റെ മേന്‍മകൊണ്ട് സാംസങ് എസ് 4നെക്കാളും മികച്ച് നില്‍ക്കുന്നത് എക്സ്പീരിയ Z തന്നെയാണ്. കുറഞ്ഞ വെളിച്ചത്തില്‍ എസ് 4 നെക്കാളും ചിത്രങ്ങള്‍ക്ക് മിഴിവ് എക്സ്പീരിയയ്ക്ക് തന്നെയാണ്.
ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഇല്ലാത്തതും കൂടുതല്‍ പിക്സലുകളുമാണ് സാംസങ് എസ് 4ന്‍റെ ചിത്രങ്ങളുടെ പ്രശ്നം. ഇത് പ്രോസസിങ്ങിന് സങ്കീര്‍ണമാക്കുകയും നോയിസ് കൂട്ടാന്‍ ഇടവരുത്തുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ വിപണിയിലുള്ള സ്മാര്‍ട് ഫോണുകളുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ നോയിസ് വരുന്നതും സാംസങ് എസ് 4 ന് തന്നെയാണ്.



0 comments: