ഐഫോണ്‍ പഴഞ്ചനെന്ന് സാംസങ്
സാംസങിന്‍റെ അഭിപ്രായത്തില്‍ ഐ ഫോണ്‍ പഴഞ്ചന്‍ ഫോണാണെന്നും അത് പഴമക്കാരാണ് ഉപയോഗിക്കുന്നതെന്നും പരസ്യത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. സാംസങ് പുറത്തിറക്കിയ ഏറ്റവും പുതിയ സ്മാര്ട് ഫോണായ എസ് 4 ന്‍റെ പരസ്യത്തിലാണ് ഐഫോണിനെ കണക്കറ്റ് പരിഹസിച്ചിരിക്കുന്നത്.
എല്ലാം കൊണ്ടും ഐഫോണ്‍ 5 നെക്കാളും കേമന്‍മാരാണ് താങ്ങളെന്നാണ് പരസ്യം പറയുന്നത്. ഒരു ബിരുദ ചടങ്ങിനോടനുബന്ധിച്ച പാര്‍ട്ടിയോടെയാണ് പരസ്യം തുടങ്ങുന്നത്. ഭക്ഷണം കഴിച്ചും കുളത്തിലേക്ക് എടുത്തുചാടിയും വിദ്യാര്‍ത്ഥികള്‍ ആഘോഷിക്കുന്നതിലാണ് പരസ്യം തുടങ്ങുന്നത്. ഈ ദൃശ്യങ്ങള്‍ സ്മാര്‍ട് സാംസങ് എസ് 4 ലേക്ക് പകര്‍ത്തുന്നതിനിടയില്‍ ഫോണിന്‍റെ വിവിധങ്ങളായ ഫീച്ചറുകളും പരിചയപ്പെടുത്തുന്നുണ്ട്.
പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും കയ്യില്‍ സാംസങ് എസ് 4 ആണ്. എന്നാല്‍ അവരുടെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൈയ്യില്‍ ആപ്പിള്‍ ഐഫോണും. ഇതിലൂടെ ഐ ഫോണ്‍ ഇപ്പോഴും കൊണ്ടുനടക്കുന്നത് വയസന്‍മാരാണെന്ന സന്ദേശമാണ് പരസ്യം നല്‍കുന്നത്. കൈയ്യുടെ ആഗ്യം കൊണ്ട് ടെച്ച് സ്ക്രീനില്‍ തൊടാതെ ഫോണെടുക്കാന്‍ കഴിയുന്ന ഓപ്ഷനും എടുത്ത ചിത്രങ്ങള്‍ മറ്റ് ഡിവൈസിലേക്ക് അയക്കാന്‍ കഴിയുന്ന സങ്കേതവും ടെലിവിഷന്‍ റിമോര്‍ട് കണ്‍ട്രോളറാക്കാനുള്ള സാങ്കേതികതയും സാസംങ് പരസ്യത്തില്‍ കാണിക്കുന്നുണ്ട്.
30 സെക്കന്‍റാണ് ഈ പരസ്യ ചിത്രത്തിന്‍റെ ദൈര്‍ഘ്യം. സ്മാര്‍ട് ഫോണ്‍ വിപണന രംഗത്തെ ഇത്തരം പരസ്യങ്ങള്‍ ഇതിന് മുന്‍പും വന്നിരുന്നു. നോക്കിയയുടെ ലൂമിയ 920 കഴിഞ്ഞ ദിവസം പുറത്തുവിട്ട പരസ്യം പരസ്പരം തകര്‍ക്കിക്കുകയും സംഘട്ടനത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന സാംസങ് ആപ്പിള്‍ ഫോണ്‍ ഉപഭോക്താക്കളെ കളിയാക്കുന്നതായിരുന്നു.

0 comments: