സ്മാര്‍ട് ഫോണുകളുടെ ബാറ്ററി ലൈഫ് കൂട്ടാനുള്ള 5 എളുപ്പവഴികള്‍

സാധാരണ ഫോണ്‍ മൂന്നും നാലും ദിവസം നില്‍ക്കുന്ന ബാറ്ററിയാണ് ഫോണുകള്‍ക്കുള്ളത്. ഇത്രയും ദിവസം സ്മാര്‍ട് ഫോണുകള്‍ക്ക് ചാര്‍ജ് നിലനിര്‍ത്താന്‍ സാധിക്കില്ലെങ്കിലും പെട്ടന്ന് ബാറ്ററി വാര്‍ന്ന് പോകുന്നത് ഒഴിവാക്കാന്‍ വഴികളുണ്ട്.
സ്മാര്‍ട് ഫോണുകളുടെ ബാറ്ററി ലൈഫ് കൂട്ടാനുള്ള ചില എളുപ്പവഴികള്‍
1, വലിയ സ്ക്രീനുകളുള്ള സ്മാര്‍ട് ഫോണുകളുടെ ഡിസ്പ്ലേയ്ക്ക് തന്നെയാണ് ബാറ്ററി ഏറ്റവും കൂടുതല്‍ എടുക്കുന്നത്. ഇത് കുറയ്ക്കാനായി സ്ക്രീനിന്‍റെ ബ്രയിറ്റ്നസ് 25 – 50 നും ഇടയില്‍ സെറ്റ് ചെയ്യുക. ഓട്ടോമാറ്റിക്ക് ബ്രയിറ്റ്നെസ് മോഡ് സെറ്റ് ചെയ്യുന്നതിലും നന്നായി ബാറ്ററി ചാര്‍ജിനെ സംരക്ഷിക്കാന്‍ ഇതിന് കഴിയും
2, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ത്രിജി കണക്ട്റ്റിവിറ്റി എന്നിവ ഉപയോഗിക്കാത്ത സമയത്ത് സ്വിച്ച് ഓഫ് ചെയ്യുക
3, നിരവധി ആപ്ലിക്കേഷനുകള്‍ ഫോണിലുണ്ടെങ്കില്‍ അത് പലപ്പൊഴും ബാറ്ററി ഉപയോഗം കൂട്ടും. തീരെ ഉപയോഗിക്കാത്ത ആപ്ലിക്കേഷന്‍സ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും നന്നാവും.
4, ടച്ച് സ്ക്രീനിനൊപ്പം വൈബ്രേഷന്‍ എപ്പോഴും ഉപയോഗിക്കുന്നതും ബാറ്ററി കുറയ്ക്കും. ആവശ്യമില്ലെങ്കില്‍ വൈബ്രേഷന്‍ ഓപ്ഷന്‍ ഓഫാക്കുക
5, ആപ്ലിക്കേഷന്‍സ് എത്ര ബാറ്ററി ഉപയോഗിക്കുന്നുണ്ട് എന്ന് അറിയാനും വേണ്ടത്തത് ഓഫാക്കി ഇടാനും സഹായിക്കുന്ന ആപ്ലിക്കേഷനാണ് ആന്‍ഡ്രോയിഡിലും ഐഒഎസിലും ഈ ഫ്രീ ആപ്ലിക്കേഷന്‍ ലഭ്യമാണ്. ഈ ആപ്ലിക്കേഷന്‍ ഏത് ആപ്ലിക്കേഷനാണ് കൂടുതല്‍ ബാറ്ററി ഉപയോഗിക്കുന്നത് എന്ന് പറഞ്ഞു തരും. പുറമേ എത്ര സമയം സ്മാര്‍ട് ഫോണ്‍ ബാറ്ററി പ്രവര്‍ത്തിക്കുമെന്നും കാട്ടിതരും.
കടപ്പാട് : Reporter
0 comments: