പെണ്ണ് വേണോ ... വെള്ളം വേണം...

പെണ്ണ് വേണോ ... വെള്ളം വേണം...


വേനല്‍ കടുത്തതോടെ ഇന്ത്യയിലെ തന്നെ വരണ്ട സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തിലെ ജനജീവിതം കൂടുതല്‍ ദുഃസഹമായിരിക്കുകയാണ്. ഗുജറാത്തിലെ ഉള്‍നാടന്‍ ഗ്രാമമായ ദേദാനിലും സ്ഥിതി വ്യത്യസ്ഥമല്ല. വിവാഹം മുടങ്ങാനുള്ള കാരണമായി വരള്‍ച്ച മാറിയതോടെയാണ് ദേദാനെന്ന കുഗ്രാമം വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.
15000ത്തിലേറെ ഗ്രാമീണരാണ് ദേദാനില്‍ കുടിവെള്ള ക്ഷാമം അനുഭവിക്കുന്നത്. വരള്‍ച്ച രൂക്ഷമായതോടെ രണ്ട് ദിവസത്തിലൊരിക്കല്‍ ഏതാനും മിനുട്ടുകള്‍ മാത്രമാണ് ദേദാനിലേക്ക് ശുദ്ധജലം ലഭിക്കുന്നത്. കുടിവെള്ള ക്ഷാമത്തെ തുടര്‍ന്ന് വെള്ളമില്ലാത്ത വീടുകളിലേക്ക് മക്കളെ വിവാഹം കഴിപ്പിച്ചയക്കില്ലെന്ന തീരുമാനമെടുത്തിരിക്കുകയാണ് പല വീട്ടുകാരും.
ഇതോടെ വരള്‍ച്ചയുടെ പേരില്‍ 500ലേറെ വിവാഹപ്രായമെത്തിയ പുരുഷന്മാരുടെ വിവാഹം തടസപ്പെട്ടെന്ന് ഗ്രാമമുഖ്യന്‍ ബാദ്ഷാ ഖാന്‍ പറഞ്ഞു.
‘ഇവിടത്തെ ഏറ്റവും വലിയ പ്രശ്‌നം ജലക്ഷാമമാണ്. വിവാഹാലോചനയുമായി വരുന്നവര്‍ ചോദിക്കുന്നത് വെള്ളമില്ലെങ്കില്‍ എങ്ങനെയാണ് ഞങ്ങളുടെ പെണ്‍മക്കളെ ഇവിടേക്ക് വിവാഹം കഴിപ്പിച്ചയക്കുക എന്നാണ്’
‘ഇവിടത്തെ യുവാക്കള്‍ക്ക് അവരുടെ വിവാഹസമയമാകുമ്പോള്‍ ഇത് ഒരു വലിയ പ്രശ്‌നമാവുകയാണ്. ഞങ്ങള്‍ വളരെ പാവപ്പെട്ട തൊഴിലാളികളാണ്. ഇതിനോടൊപ്പമാണ് ഇവിടത്തെ ജലക്ഷാമവും. ഇതുകൊണ്ട് തന്നെ ആരും അവരുടെ പെണ്‍മക്കളെ ഇവിടേക്ക് വിവാഹം കഴിച്ച് കൊടുക്കാന്‍ തയ്യാറാവുന്നില്ല’,

0 comments: