HD ടിവിയെക്കാള്‍ നാലിരട്ടി മിഴിവോടെ വരുന്നു 4K ടിവി

HD ടിവിയെക്കാള്‍ നാലിരട്ടി മിഴിവോടെ വരുന്നു 4K ടിവി


 ലോകത്തിലെ ഏറ്റവും മിഴിവ് തരുന്ന ടിവികള്‍  എച്ഡി ടിവകളാണെന്ന ധാരണയ്ക്ക് തിരുത്ത്. സാധാരണ എച്ച്ഡി ടിവികളേക്കാള്‍ നാലിരട്ടി പിച്ചര്‍ റസലൂഷനോടുകൂടി വരുന്നു 4k ടെലിവിഷന്‍.

സാധാരണ ഹൈ ഡഫനിഷന്‍ ടിവികള്‍ക്ക് 1080 റസല്യൂഷന്‍ [ഒരു ഫ്രയിമില്‍ 2 മില്ല്യണ്‍ പിക്സലുകള്‍ ] തരുമ്പോള്‍ 4k ടിവി തരുന്നതാവട്ടെ 8.8 മില്ല്യണ്‍ പിക്സലുകളാണ്. ഇങ്ങനെ ഒരു ഫ്രയിമിലെ പിക്സലുകള്‍ നാലിരട്ടിയോളം കൂടുന്നത്കൊണ്ട് എന്തുഗുണം എന്നല്ലേ.
ഇതുകൊണ്ട് നിലവിലുള്ള എച്ഡി ടെലിവിഷനെക്കാള്‍ ക്ലാരിറ്റിയും ഷാര്‍പ്നസും ഡീറ്റൈയില്‍സും ഗംഭീരമായ കളറും കോണ്‍ട്രാസ്റ്റുമാണ് ലഭിക്കുന്നത്.
സോണിഉള്‍പ്പെടെയുള്ള വന്‍കിട ടെലിവിഷന്‍ നിര്‍മ്മാതാക്കള്‍ വന്‍തോതില്‍ ഇത്തരം ടിവികള്‍ നിര്‍മ്മിക്കാനുള്ള് പുറപ്പാടിലാണിപ്പോള്‍. ഒരു തിയേറ്ററിനും നല്‍കാന്‍ സാധിക്കാത്തത്ര ശബ്ദ ചിത്ര വ്യക്തതയാണ് ഈ ടിവി അവകാശപ്പെടുന്നത്.
നല്ലതരം ഫുള്‍ എച്ച്ഡി ടെലിവിഷന് തന്നെ വിപണിയില്‍ ഇപ്പോള്‍ വന്‍ വിലയാണ്. അപ്പോള്‍ അതിന്‍റെ നാലിരട്ടി ചിത്ര ശബ്ദ മിഴിവ് തരുന്ന 4k ടെലിവിഷന്‍റെ വില എന്താവും എന്ന് ചോദ്യം സ്വാഭാവികമാണ്. 84 ഇഞ്ച് 4K ടെലിവിഷന് ഏതാണ്ട് 25,000 ഡോളറാണ് വില. അതായത് ഏതാണ്ട് 13,50,000 രൂപ! എന്നാല്‍ സോണിയുടെ പറയുന്നത് ഇത്രയും മികച്ച ടിവി വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താവിന് വില ഒരു പ്രശ്നമാവില്ല എന്നാണ്. എന്നാല്‍ ഇത്രയും താങ്ങാത്തവര്‍ക്കായി ചെറുതും  കുറഞ്ഞ ചിലവുള്ളതുമായ ടെവിവിഷന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയും സോണിക്കുണ്ട്.

 


0 comments: