"ചിന്തിക്കൂ, ഭക്ഷിക്കൂ, ലാഭിക്കൂ" || പരിസ്ഥിതി ദിനാചരണം



 നഷ്ടപ്പെടുന്ന പച്ചപ്പിനെയും ഇല്ലാതാക്കുന്ന ആവാസ വ്യവസ്ഥകളെയും ഓര്‍മ്മിപ്പിച്ചു കൊണ്ട് ഇന്ന് ലോക പരിസ്ഥിതി ദിനം. വൃക്ഷങ്ങള്‍ ഇല്ലാതാകുന്നതും പുഴകളും തോടുകളും ഇല്ലാതാകുന്നതും മനുഷ്യന്റെ കടന്നുകയറ്റങ്ങള്‍ കൊണ്ടാണെന്ന് ഒരിക്കല്‍ കൂടി ലോകത്തെ ഓര്‍മ്മപ്പെടുത്തുകയാണ്.

'ചിന്തിക്കൂ, ഭക്ഷിക്കൂ, ലാഭിക്കൂ' എന്ന സന്ദേശവുമായാണ് ഈ വര്‍ഷം പരിസ്ഥിതി ദിനാചരണം നടത്തുന്നത്. ഭക്ഷണവും ഭക്ഷണപദാര്‍ത്ഥങ്ങളും പാഴാക്കുന്നതിന് എതിരെയുള്ള പ്രചരണവും ഇതിലൂടെ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് കുറവ് വരുത്തുക എന്നുള്ളതുമാണ് പ്രധാനമായും പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഈ വര്‍ഷം മുന്നോട്ട് വെക്കുന്നത്.

ചുരുക്കി പറഞ്ഞാൽ പരിസ്ഥിതി ദിനം ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ , വാസ്തവം മറ്റൊന്നാണ്. വികസനത്തിന്‌ വേണ്ടി സകല മരങ്ങളും , തോടും,പുഴയും ഇല്ലാതാകുകയാണ് ഇവിടെ. 

പരിസ്ഥിതി ദിനം വരുമ്പോൾ ഒരു തൈ നട്ട് കാര്യം തീർക്കുന്ന , നമുക്ക് നിലവിലുള്ള മരങ്ങളെ മുറിക്കാതെ സംരക്ഷിചൂടെ. അതലേ നീധി അതലേ വേണ്ടതും.
നാളിത്രയും നമുക്ക് വേണ്ടി ജീവിച്ച ആ പാവം മരങ്ങളെ എന്തിന്  ഇങ്ങനെ വെട്ടി മാറ്റണം.








0 comments: